ഡല്‍ഹി: ലോക ബോക്സിങ് ഓര്‍ഗനൈസേഷന്റെ ഏഷ്യ പസഫിക് മിഡില്‍ വെയ്റ്റ് കിരീടം നിലനിര്‍ത്തി ഇന്ത്യന്‍ താരം വിജേന്ദര്‍ സിങ്. മുന്‍ ലോക ചാമ്പ്യന്‍ ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചേക്കയെ മൂന്നാം റൗണ്ടില്‍ ഇടിച്ചിട്ടാണ് വിജേന്ദര്‍ കിരീടം നിലനിര്‍ത്തിയത്. പ്രൊഫഷണല്‍ ബോക്സിങ് കരിയറില്‍ വിജേന്ദറിന്റെ തുടര്‍ച്ചയായ എട്ടാം വിജയം കൂടിയാണിത്. കഴിഞ്ഞ ജൂലൈയിലാണ് വിജേന്ദര്‍ കരിയറിലെ ആദ്യ പ്രൊഫഷണല്‍ കിരീടമായ ഏഷ്യ പസഫിക് മിഡില്‍ വെയ്റ്റ് പട്ടം നേടിയത്.
ആദ്യ കിരീടം നേടിക്കൊടുത്ത ഡല്‍ഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തില്‍ തന്നെയാണ് ഈ മത്സരവും നടന്നത്. പത്ത് റൗണ്ടുള്ള മത്സരത്തില്‍ ആദ്യ ബൗട്ട് മുതല്‍ താരം മിന്നുന്ന ഫോമിലായിരുന്നു. ഉയരക്കൂടുതലിന്റെ ആനുകൂല്യവുമായി എത്തിയ ചേക്കയെ നിര്‍ദാക്ഷിണ്യം ഇടിച്ചിട്ടാണ് 12 മിനിട്ടുള്ള വിജയം കൊവരിച്ചത്. ഈ വിജയം കൂടി ആകുമ്പോള്‍ പ്രൊഫഷണല്‍ ബോക്സിങ്ങില്‍ പരാജയമറിയാത്ത താരമായി മാറിയിരിക്കുകയാണ് ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ വിജയേന്ദര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് പ്രൊഫഷണല്‍ ബോക്സിങ്ങിലേക്ക് താരം ചുവട് മാറ്റിയത്.
Discussion about this post