തിരുവനന്തപുരം : കേരളത്തില്‍ ഗോവധനിരോധനം ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗോവധനിരോധനം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഗോവധനിരോധനം രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടിയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രത്തിന്റെ തീരുമാനം. ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നേരത്തേ ഗോവധനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം മഹാരാഷ്ട്ര സര്‍ക്കാരും ഗോവധനിരോധന നിയമം പ്രാബല്യത്തില്‍ കൊണ്ടു വന്നിരുന്നു.
Discussion about this post