തിരുവനന്തപുരം: തിരുവനന്തപുരം കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഐഎം പ്രവര്‍ത്തകനായ ജയശങ്കറിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബി.ജെ.പി ആരോപിച്ചു. ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച വ്യക്തമായി അറിയുന്നയാളാണ് മരിച്ചതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
Discussion about this post