കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന് ആഷിഖ് അബു രംഗത്ത്. കമല്‍ എന്ന വ്യക്തിയുടെ മതമാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നവരുടെ പ്രധാന പ്രശ്നമെന്ന് ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ സുപ്രീംകോടതി വിധിപ്രകാരം ഓരോ പ്രദര്‍ശനത്തിനു മുന്‍പും ദേശീയ ഗാനം കേള്‍പ്പിച്ചതും അതേ തുടര്‍ന്നുണ്ടായ പൊലീസ് കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങളുമാണ് പോസ്റ്റിന്റെ വിഷയം.
സുപ്രീംകോടതിവിധി കര്‍ശനമായി ചലച്ചിത്രമേളയില്‍ നടപ്പിലാക്കാന്‍ തീരുമാനമെടുത്തത് കമല്‍ സര് നേതൃത്വം കൊടുക്കുന്ന ചലച്ചിത്രഅക്കാദമിയാണ്. സ്വയം വിധി അനുസരിക്കുകയും മേളയില്‍ പങ്കെടുക്കുന്നവരോട് അനുസരിക്കാന്‍ ആവശ്യപ്പെടുകയുമാണ് കമല്‍ സര് ചെയ്തത്. അപ്പൊ സംഘത്തിന്റെ പ്രശ്നം അതല്ല, കമല്‍ എന്ന വ്യക്തിയാണ്, അദ്ദേഹത്തിന്റെ പേരിലുള്ള മതമാണ്. അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ പോയിരുന്നു ഭയപ്പെടുത്തുകയാണ് സംഘത്തിന്റെ വഴി. കമല്‍ സാറിനെയും അദ്ദേഹത്തിന്റെ പൗരന് എന്ന നിലയിലെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും അദ്ദേഹത്തിന്റെ ഒപ്പം നില്‍ക്കുകയുമാണ് ഞങ്ങളുടെ വഴി- ആഷിഖ് അബു പറയുന്നു.
[fb_pe url=”https://www.facebook.com/photo.php?fbid=10154932069778969&set=a.10150436049398969.416147.665778968&type=3&theater” bottom=”30″]
Discussion about this post