ഹൈദരാബാദ്: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം തെലുങ്കാനയില്‍നിന്നു പിടിച്ചെടുത്തത് 280 കോടി രൂപയുടെ കള്ളപ്പണം. ആദായനികുതി വിഭാഗമാണ് കണക്ക് പുറത്തുവിട്ടത്. പിടിച്ചെടുത്തവയില്‍ 1.90 കോടി രൂപ പുതുതായി പുറത്തിറക്കിയ നോട്ടുകളാണ്.
ഏപ്രില്‍ ഒന്നിനുശേഷം കള്ളപ്പണം പിടിച്ചെടുക്കുന്നതിനായി 30 റെയ്ഡുകള്‍ സംഘടിപ്പിച്ചതായും ഇതില്‍ 12 എണ്ണം നവംബര്‍ എട്ടിനുശേഷമാണെന്നും ആദായനികുതി ഡയറക്ടര്‍ ജനറല്‍ നീന നിഗം അറിയിച്ചു.
Discussion about this post