ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുസ്ലിം സമുദായത്തിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ഉച്ചക്ക് അനുവദിച്ചിരുന്ന രണ്ട് മണിക്കൂര്‍ ഇടവേള മുഴുവന്‍ വിഭാഗങ്ങള്‍ക്കുമാക്കി. നേരത്തെ, മുസ്ലിം ജീവനക്കാര്‍ക്ക് ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാനായി രണ്ട് മണിക്കൂര്‍ പ്രത്യേക ഇടവേള അനുവദിച്ചത് ചില രാഷട്രീയ കക്ഷികള്‍ വിവാദമാക്കിയതോടെയാണ് ഇളവ് എല്ലാവര്ക്കും ബാധകമാക്കിയത്.
അതേസമയം, ഇളവ് വേണ്ടവര്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
Discussion about this post