തൊടുപുഴ: വൈദ്യൂതി വകുപ്പ് മന്ത്രി എംഎം മണി പ്രതിയായ തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളി
എംഎം മണി നല്കിയ ഹര്‍ജിയില്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസിലെ രണ്ടാം പ്രതിയാണ് എംഎം മണി.
കേസില്‍ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സിഐടിയു മുന്‍ ജില്ല സെക്രട്ടറി എ.കെ ദാമോദരനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഇരുവരെയും പ്രതിചേര്‍ക്കണമെന്ന ആവശ്യം പ്രോസിക്യൂഷന് ആണ് ഉന്നയിച്ചത്. ജയചന്ദ്രന് അഞ്ചും, ദാമോദരന്‍ ആറും പ്രതികളായാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അഞ്ചേരി ബേബിയെ എം.എം.മണി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനക്കൊടുവില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 1982 രാജക്കാട് പാര്‍ട്ടി ഓഫിസിലാണ് മൂന്ന് പേരും യോഗം ചേര്‍ന്ന് ഗുഢാലോചന നടത്തിയതെന്ന ആരോപണം.
1982ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. പൊലീസ് ഒമ്പത് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 1988ല്‍ ഇവരെ കോടതി വെറുതെ വിട്ടു. പിന്നീട് ഹൈക്കോടതിയും വിധി ശരി വെച്ചിരുന്നു.
എന്നാല്‍ 2012ല്‍ എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് സംഭവത്തില്‍ വീണ്ടും കേസ് എടുക്കുകയായിരുന്നു. മന്ത്രി സഭാംഗം കൂടിയായ എംഎം മണിയെ വിചാരണ ചെയ്യുമെന്ന കോടതി ഉത്തരവ് ഇടത് സര്‍ക്കാരിന് തിരിച്ചടിയാകും.
1982ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. പൊലീസ് ഒമ്പത് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 1988ല്‍ ഇവരെ കോടതി വെറുതെ വിട്ടു. പിന്നീട് ഹൈക്കോടതിയും വിധി ശരി വെച്ചിരുന്നു.
എന്നാല്‍ 2012ല്‍ എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് സംഭവത്തില്‍ വീണ്ടും കേസ് എടുക്കുകയായിരുന്നു.
Discussion about this post