ഡെറാഡൂണ്‍: അധികാരത്തില്‍ വന്നത് നാടകള്‍ മുറിക്കാനല്ല, മറിച്ച് പ്രകാശം പരത്താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനൊരിക്കലും കപട വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല. പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടെന്നും മോദി പറഞ്ഞു. ഡെറാഡൂണില്‍ ചാര് ദാം ഹൈവേ വികസന പദ്ധതി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ ജനങ്ങള്‍ക്ക് ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായെന്ന് അറിയാം. എന്നിട്ടും അഴിമതിക്കെതിരായ പോരാട്ടത്തിന് രാജ്യത്തെ ജനത മുന്നിട്ടിറങ്ങിയെന്നും മോദി പറഞ്ഞു.
Discussion about this post