തിരുവനന്തപുരം:ബിനാമിപ്പണി എടുക്കുന്നവരായിരുന്നു ഒട്ടു മിക്ക പ്രധാനമന്ത്രിമാരെന്നും എന്നാല്‍ നട്ടെല്ലുള്ള ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് തെളിഞ്ഞുവെന്നും ജനാധിപത്യ രാഷ്ട്രീയ സഭ അദ്ധ്യക്ഷ സി കെ ജാനു. കള്ളപ്പണക്കാര്‍ക്ക് മാത്രമാണ് രാജ്യത്ത് നോട്ട് ക്ഷാമമുള്ളതായി പരാതിയുള്ളതെന്നും അവര്‍ പറഞ്ഞു.
കുമ്മനം രാജശേഖരന് നടത്തുന്ന ഏകദിന ഉപവാസത്തിന് ആശംസ അര്‍പ്പിക്കുകയായിരുന്നു ജാനു.
മൗലിക അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാരായി പിണറായി വിജയന് സര്‍ക്കാര്‍ മാറി. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്ന് മനസ്സിലാക്കാനാകാത്തതാണ് ഇടത്പക്ഷത്തിന്റെ പരാജയം. മറ്റുള്ളവര്‍ വിളിക്കുന്ന മുദ്രാവാക്യം ഏറ്റ് വിളിക്കാനേ ഇന്ന് ഇടത് പക്ഷത്തിന് സാധിക്കുന്നുള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇടത് പക്ഷ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നല്‍കണമെന്നും ജാനു ആവശ്യപ്പെട്ടു. ഭൂമാഫിയയില്‍ നിന്ന് കിമ്പളം പറ്റുന്നവരാണ് ചങ്ങല പിടിക്കുന്നവരെന്നും ജാനു പറഞ്ഞു.
Discussion about this post