Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നോട്ട് അസാധുവാക്കിയിട്ട് 50 ദിവസം; ഗരീബ് കല്യാണ്‍ യോജനയും ഇന്ന് അവസാനിക്കും

by Brave India Desk
Dec 30, 2016, 08:36 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കിയിട്ട് ഇന്ന് അമ്പതു ദിവസം പൂര്‍ത്തിയായി. അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധിയും അന്‍പത് ശതമാനം പിഴ നല്‍കി കള്ളപ്പണം വെളിപ്പെടുത്താനുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയും ഇന്ന് അവസാനിക്കും. മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കാം. നോട്ട് നിരോധനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ച അമ്പത് ദിവസം ഇന്ന് പൂര്‍ത്തിയാകും.

Stories you may like

നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ മോദിക്കൊപ്പം, സര്‍വ്വേഫലം പുറത്ത് വിട്ട് ദേശീയ മാധ്യമങ്ങള്‍

‘നോട്ട് അസാധുവാക്കല്‍ കാലത്ത് ക്യൂ നിന്ന് കഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ് എടിഎം വീട്ടിലെത്തിച്ചോ?’ ആദായനികുതി വകുപ്പ് കോടികള്‍ പിടിച്ചെടുത്ത നേതാവിനു പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ നാളെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കള്ളപ്പണം തടയാന്‍ ശക്തമായ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചേക്കും. പണം പിന്‍വലിക്കുന്നതിന് ഇളവുകള്‍ക്കും സാധ്യതയുണ്ട്. ദിവസേന എടിഎമ്മിലൂടെ പിന്‍വലിക്കാവുന്ന തുക 2500ല്‍ നിന്ന് 4000വും ബാങ്കിലൂടെ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000-ല്‍ നിന്ന് 40000 ആക്കി ഉയര്‍ത്തുമെന്നാണ് സൂചന. നോട്ട് റദ്ദാക്കല്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചെങ്കിലും ജനങ്ങള്‍ പിന്തുണച്ചെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.

ബാങ്കുകളും എടിഎമ്മുകളും സാധാരണ നിലയിലായിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ പൂര്‍ണമായും പരിഹരിക്കും. ഏറെ വെല്ലുവിളി നേരിട്ട തീരുമാനത്തിന്റെ നേട്ടങ്ങളാകും ഇനി ദൃശ്യമാകുന്നത്. പ്രയാസങ്ങള്‍ താല്‍ക്കാലികമാണെന്നും ദീര്‍ഘകാലത്തേക്ക് നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന മോദിയുടെ ആഹ്വാനം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നുണ്ട്. കറന്‍സി റഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളപ്പണത്തിനെതിരായ യുദ്ധത്തില്‍ ബിനാമി ഇടപാടുകളാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നവംബറില്‍ ഭേദഗതി വരുത്തിയ ബിനാമി നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. 15.4 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകളില്‍ 14 ലക്ഷം കോടി തിരിച്ചെത്തി. ബാങ്കില്‍ നിക്ഷേപിക്കുന്നതുകൊണ്ട് പണം നിയമവിധേയമാകില്ല. രണ്ട് ലക്ഷത്തിന് മുകളിലുള്ള മുഴുവന്‍ നിക്ഷേപങ്ങളും പരിശോധിക്കും. ജന്‍ധന്‍ അക്കൗണ്ടുകളുടെ ദുരുപയോഗവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ പരിശോധനക്ക് ശേഷം മാത്രമേ കള്ളപ്പണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാകു.

വലിയ തുകയുടെ ഇടപാടുകള്‍ നടത്തിയ 67.54 ലക്ഷം പേര്‍ ആദായ നികുതി അടച്ചിട്ടില്ലെന്നും കണ്ടെത്തി. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകും. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ 3500 കോടിയിലേറെ രൂപ കള്ളപ്പണമായി പിടിച്ചെടുത്തിരുന്നു. ഇതില്‍ ആദായനികുതി വകുപ്പ് 3589 നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. സിബിഐയും വിവിധ കേസുകള്‍ അന്വേഷിക്കുന്നു. അടുത്ത ദിവസങ്ങളില്‍ ശക്തമായ നടപടികള്‍ ഇവരും സ്വീകരിക്കാനിരിക്കുകയാണ്.

Tags: demonetization of currency
ShareTweetSendShare

Discussion about this post

Latest stories from this section

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

Next Post

നോട്ട് അസാധുവാക്കലിന്റെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് ആര്‍ബിഐ

Latest News

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒൻപത് പേർക്ക് പരിക്കേറ്റു

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies