ഡൊറാഡൂണ്‍: അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്ത്. സിനിമാ താരം അനുഷ്കാ ശര്‍മയുമായുള്ള വിവാഹ നിശ്ചയം ഉടന്‍ ഇല്ലെന്ന് കോഹ്ലി വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വാര്‍ത്ത നിഷേധിച്ച് കോഹ്ലി തന്നെ രംഗത്തെത്തിയത്.
വിവാഹ നിശ്ചയം ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒളിച്ചുവയ്ക്കില്ല. ചാനലുകള്‍ തെറ്റായ വാര്‍ത്ത പുറത്തുവിട്ട് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും കോഹ്ലി ട്വിറ്ററിലൂടെ പ്രതികരിച്ചു.
Discussion about this post