തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പിഎസ്സി തീരുമാനിച്ചു. സര്‍ക്കാരിന്റെ ശിപാര്‍ശ പരിഗണിച്ചാണ് പിഎസ്സി തീരുമാനം. ഇന്ന് ചേര്‍ന്ന പിഎസ്സിയുടെ അടിയന്തരയോഗമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചതെന്ന് ചെയര്മാന് എം.കെ.സക്കീര്‍ പറഞ്ഞു.
2016 ഡിസംബര്‍ 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെയും 2017 ജൂണ്‍ 30ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെയും കാലാവധിയാണ് നീട്ടിയത്. ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്. ഒരിക്കല്‍ കാലാവധി നീട്ടി നല്കിയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി പുതുക്കിയിട്ടില്ല.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഒരു ദിവസത്തെ ഉപവാസസമരം നടത്തിയിരുന്നു.
Discussion about this post