ഡല്‍ഹി: ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നും സിബിഐ 24 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിയിലായി. രാജസ്ഥാനിലെ ജാല്വാറിലായിരുന്നു സംഭവം. ജാല്‍വാറിലെ ആദായ നികുതു ഉദ്യോഗസ്ഥന് വിനയ് കുമാര്‍ മംഗ്ലയുടെ വീട്ടില്‍നിന്നാണ് പുതിയ നോട്ടുകള്‍ കണ്ടെടുത്തത്. കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയില്‍ റയ്ഡ് നടത്തവെയാണ് പുതിയ നോട്ടുകള്‍ പിടിച്ചെടുത്തത്.
ആദായ നികുതി റിട്ടേണ്‍സിന് പിഴ ചുമത്താതിരിക്കാന്‍ വിനയ് കുമാര്‍ ഒരു നികുതി ദായകനില്നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ സിബിഐക്ക് പരാതി നല്കി. വിനയ് കുമാര്‍ കൈക്കൂലി വാങ്ങുമ്പോള്‍ സിബിഐ പിടികൂടുകയും ചെയ്തു.
Discussion about this post