തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത സൂചന പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കുക, പിന്‍വലിച്ച ഡിഎ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളുമായി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് ചര്‍ച്ച നടത്തും. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി തൊഴിലാളി സംഘടനകളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സമരവുമായ മുന്നോട്ട് പോകുവാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
ഐഎന്‍ടിയുസി നേതൃത്വം നല്കുന്ന ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്, എഐടിയുസി നേതൃത്വം നല്കുന്ന സറ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്, ബിഎംഎസിന്റെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയും കേരള ട്രാന്‍സ്പോര്‍ട്ട് ഡ്രൈവേഴ്സ് യൂണിയനും സമരത്തില്‍ പങ്കെടുക്കും.
Discussion about this post