Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘തന്റെ വിശ്വാസമല്ല പ്രണവിന്റേത് ..ആത്മീയതയെ കുറിച്ച് മോഹന്‍ലാല്‍

by Brave India Desk
Jan 3, 2017, 03:34 pm IST
in Entertainment
Share on FacebookTweetWhatsAppTelegram


തന്റെ വിശ്വാസവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത ആളാണ് പ്രണവെന്ന് നടന്‍ മോഹന്‍ലാല്‍. വിശ്വാസത്തിന്റെ കാര്യത്തില്‍ മിക്കവരും മാതാപിതാക്കളുടെ വഴി തന്നെയാകും തിരഞ്ഞെടുക്കുക. എന്നാല്‍ തന്റെ വിശ്വാസങ്ങളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത ആളാണ് മകന്‍ പ്രണവെന്ന് ലാല്‍ പറയുന്നു.
ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പ്രണവിന്റെ വിശ്വാസം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
‘ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍, വീട്ടിലെ സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകുന്നത് ആത്മീയതയാണ്. അതുകൊണ്ട് ഞാനും അമ്പലത്തില്‍ പോകാന്‍ ശ്രമിച്ചിരുന്നു. എല്ലായ്പ്പോഴും അതിന് സാധിച്ചെന്നു വരില്ല. എന്നിരുന്നാലും എനിക്കു ചുറ്റും ആ ആത്മിയത ഉണ്ടെന്നാണ് വിശ്വാസം. ഞാന്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകുന്നത് പ്രണവ് ഇതുവരെ കണ്ടിട്ടില്ല. 23 രാജ്യങ്ങളില്‍ നിന്നായി കുട്ടികള്‍ വന്ന് പഠിച്ച ക്രിസ്റ്റ്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പ്രണവ് പഠിച്ചത്. അതുകണ്ട് തന്നെ അയാളുടെ വിശ്വാസങ്ങളും ചിന്തയും അതിന് അടിസ്ഥാനമായിരിയ്ക്കും. ഞാനൊരിക്കലും പ്രണവിനോട് രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല- മോഹന്‍ലാല്‍ പറയുന്നു.

ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന ആളാണ് പ്രണവ്. ഫിലോസഫി പഠിച്ചിട്ടുണ്ട്്. അയാളുടെ വിശ്വാസവും ആത്മീയതയും അതിലാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത തത്വചിന്തകള്‍ പ്രണവിനുണ്ട്. അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ത്ഥിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞാല്‍, ഒരു നേരം പ്രാര്‍ത്ഥിക്കുന്നത് കൊണ്ട് എന്താണ് ഗുണം എന്നയാള്‍ ചോദിക്കും. അയാളോട് തര്‍ക്കിച്ച് കാര്യം തെളിയിക്കാന്‍ എനിക്കറിയില്ല.’ മോഹന്‍ലാല്‍ പറയുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ സിനിമ കുറച്ചേക്കാമെന്നും മോഹന്‍ലാല്‍ പറയുന്നു. അഭിനയമില്ലാത്ത ലോകത്ത് ഞാന്‍ പൂര്‍ണമായും സന്തോഷവാനായിരിയ്ക്കും. അവധി ആഘോഷിക്കുക വളരെ ഇഷ്ടമുള്ള കാര്യമാണ്. ഓരോ സിനിമ പൂര്‍ത്തിയാക്കിയ ശേഷവും ഒരു പത്ത് ദിവസം അവധി എടുക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ കഠിനമായ ഷൂട്ടിങ് ഷെഡ്യൂളുകള്‍ കാരണം അതിന് സാധിക്കാറില്ല.   ഇപ്പോള്‍ ഞാന്‍ അതിന് ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നുണ്ട്. ഇതുവരെ ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിന് വേണ്ടി ശ്രമിക്കണം. മോഹന്‍ലാല്‍ പറയുന്നു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

Tags: mohan lalpranav
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies