ഡല്‍ഹി: ദത്തെടുക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ട്രിബ്യൂണല്‍ രൂപീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത്തരം ആയിരകണക്കിന് കേസുകള്‍ ജില്ലാക്കോടതികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ട്രിബ്യൂണലിനുള്ള പദ്ധതിയെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി പറഞ്ഞു.
40 ശതമാനം ദത്തെടുക്കല്‍ കേസുകളും കോടികളില്‍ കെട്ടിക്കിടക്കുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം മുന്നൂറിലേറെ കേസുകളുണ്ട്. തന്റെ മന്ത്രാലയം നിയമമന്ത്രാലയവുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ബാലനീതി നിയമം( 2015) ഭേദഗതി ചെയ്താകും ട്രിബ്യൂണല്‍ രൂപീകരിക്കുക.
Discussion about this post