തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 80.32 ശതമാനം പോളിങ് നടന്നതായി തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. പിണറായി പഞ്ചായത്തിലെ പടന്നക്കര വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. ഇവിടെ 88.87 ശതമാനം പോളിങ് നടന്നു.
തേവള്ളി വാര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്. 68.20 ശതമാനം ആളുകള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10 ന് ആരംഭിക്കും.
Discussion about this post