തിരുവനന്തപുരം: ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും തിരുവനന്തപുരം റിജിയണല്‍ ഡയറക്ടര്‍ക്കും കത്ത് നല്‍കി. സര്‍വ്വീസ് ചാര്‍ജ് എന്ന പേരില്‍ ബാങ്കുകള്‍ പണം ഈടാക്കുന്നത് സാധാരണക്കാരെ ഡിജിറ്റില്‍ ഇടപാടുകളില്‍നിന്ന് അകറ്റുമെന്ന് രമേശ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
നോട്ട് ഇടപാടുകള്‍ കുറച്ചു കൊണ്ടുവരികയെന്ന മഹത്തായ ലക്ഷ്യം അട്ടിമറിക്കപ്പെടാന്‍ ഇത് ഇടയാക്കുമെന്നും എം ടി രമേശ് കത്തില്‍ പറയുന്നു. ഇതിന് റിസര്‍വ് ബാങ്ക് തന്നെ കൂട്ടു നില്‍ക്കുക എന്നത് വിരോധാഭാസമാണ്. അതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കണമെന്നും സൗജന്യ എടിഎം ഇടപാടുകള്‍ക്കുള്ള പരിധി എടുത്തുകളയണമെന്നും എം.ടി. രമേശ് കത്തില്‍ ആവശ്യപ്പെടുന്നു.
കത്തിന്റെ പൂര്‍ണ്ണരൂപം:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നതായി അങ്ങേക്ക് അറിവുള്ളതാണല്ലോ? സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരടക്കമുള്ളവരെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൊണ്ടുവരാന്‍ തീവ്രശ്രമം നടന്നു വരികയുമാണല്ലോ? എന്നാല്‍ സാധാരണക്കാരെ ഇതില്‍ നിന്ന് അകറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് രാജ്യത്തെ ബാങ്കുകള്‍ നടത്തുന്നതെന്ന് ഖേദപൂര്‍വ്വം പറയട്ടെ.
എടിഎം ഇടപാടുകള്‍ പരിധി കഴിഞ്ഞാല്‍ പണം ഈടാക്കുന്നത്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്(ങഉഞ) ഈടാക്കല്‍, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് വാങ്ങല്‍ എന്നിവ സാധാരണക്കാരെ ഡിജിറ്റല്‍ ഇടപാടില്‍ നിന്ന് അകറ്റുകയേയുള്ളൂ. അങ്ങനെ വന്നാല്‍ നോട്ട് ഇടപാടുകള്‍ കുറച്ചു കൊണ്ടു വരിക എന്ന രാജ്യം ലക്ഷ്യം വെക്കുന്ന മഹത്തായ ലക്ഷ്യം അട്ടിമറിക്കപ്പെടും എന്ന കാര്യം ഉറപ്പാണ്. ഇതിന് റിസര്‍വ്വ് ബാങ്ക് തന്നെ കൂട്ടു നില്‍ക്കുക എന്നത് വിരോധാഭാസവുമാണ്.
ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കുക എന്നതാണ് അഭിലഷണീയം. അതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും സൗജന്യ എടിഎം ഇടപാടുകള്‍ക്കുള്ള പരിധി എടുത്തുകളയണമെന്നും ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്ന ഈ നടപടി പ്രാബല്യത്തിലാക്കാന്‍ വേണ്ട കാര്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് അപേക്ഷിക്കുന്നു.
Discussion about this post