വാഷിങ്ടണ്‍: ബരാക് ഒബാമയുടെ ഭരണകാലത്തെ വിജയങ്ങളിലൊന്നാണ് ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായിരുന്ന മികച്ച സഹകരണമെന്ന് വിദഗ്ധ നിരീക്ഷണം. അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഒബാമയുടെ കീഴിലെ ഇന്ത്യ-അമേരിക്ക സഹകരണത്തെക്കുറിച്ചു വിലയിരുത്തിയതു വൈറ്റ്ഹൗസ് ദേശീയസുരക്ഷാ സമിതിയിലെ ദക്ഷിണേഷ്യ വിഭാഗം സീനിയര്‍ ഡയറക്ടര്‍ പീറ്റര്‍ ലവോയ് ആണ്.
ഇരുരാജ്യങ്ങളും തമ്മില്‍ മുന്‍പുണ്ടായിട്ടില്ലാത്ത വിധം വിപുലമായ പരസ്പര സഹകരണമാണ് ഒബാമയുടെ കീഴില്‍ ഉണ്ടായത്. ഇന്ത്യയുമായി വിവിധ മേഖലകളിലെ സഹകരണം അമേരിക്കയെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ളതാണെന്നും ലവോയ് പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ഒരുപോലെ തല്പരരാണ്. അതുകൊണ്ടുതന്നെ ട്രംപ് ഭരണത്തിനു കീഴിലും ഉഭയകക്ഷിബന്ധം മികച്ച രീതിയില്‍ തുടരുമെന്നാണ് ലവോയ് വിലയിരുത്തുന്നത്.
Discussion about this post