കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐയ്ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
എസ്ഐ ജോര്‍ജ് ജോണിന്റെ അക്കൗണ്ടിലേക്ക് അര കോടിയോളം രൂപ വന്നതായി അന്വേഷണത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ട്രാവല്‍ ഏജന്‍സികളാണ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. എമിഗ്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണമെത്തി. പിടിക്കപ്പെടാതിരിക്കാനാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെ അക്കൗണ്ടിലേക്കു പണം വാങ്ങിയത്.ഇത് സംബന്ധിച്ച് കൂടുതല്‍ അന്വഷണത്തിനായി പോലീസ് ഉദ്യോഗസ്ഥരേയും ബന്ധുക്കളേയും ഉടന്‍ ചോദ്യം ചെയ്യും.
ഡിവൈഎസ്പി മഹേഷിന്റെ ഭാര്യയുടെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തത്തിയിട്ടുണ്ട്.
Discussion about this post