പാട്ന: കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിയെ ആശുപത്രിയിലാക്കിയത്. അദ്ദേഹം ഇപ്പോള്‍ പാട്നയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രിയാണ് പാസ്വാന്. എന്‍ഡിഎയുടെ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ പ്രസിഡന്റാണ് രാം വിലാസ് പാസ്വാന്. നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം പാട്നയില്‍ എത്തിയത്.
ഇന്നലെ രാത്രി 8.30തോടെയാണ് കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സഹോദരന് പശുപതി കുമാര്‍ പാറാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സംഭവം അറിഞ്ഞതോടെ അണികള്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഭാര്യയും മകനും അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.
Discussion about this post