ഡല്‍ഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റിപ്പബ്ലിക് ദിനത്തില്‍ ചാവേര്‍ സ്ഫോടനത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയവിടങ്ങളില്‍ ആക്രമണം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മൃഗങ്ങളെ ഉപയോഗിച്ച് ചാവേറാക്രമണം നടത്തിയേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ടു ചെയ്തു.
സ്ഫോടനം നടത്തേണ്ട സ്ഥലത്തേക്ക് മൃഗങ്ങളെത്തുമ്പോള് റിമോര്‍ട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുന്നതിനാണ് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്കുന്നു. നായ്ക്കള്‍, പൂച്ചകള്‍, മുയലുകള്‍ തുടങ്ങിയ മൃഗങ്ങളെ സ്ഫോടനത്തിന് ഉപയോഗിച്ചേക്കാമെന്നാണ് വിവരം. ശൈത്യകാലമായതിനാല്‍ മൃഗങ്ങളെ വേദിക്കു സമീപമെത്തിക്കുന്നത് എളുപ്പമാണെന്നും ഏജന്‍സികള്‍ കണക്കുകൂട്ടുന്നു.
സിറിയയിലടക്കം ഭീകരര്‍ മൃഗങ്ങളെയും പക്ഷികളെയും സ്ഫോടനത്തിനായി ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റ് നടപ്പാക്കിയ മാര്‍ഗങ്ങള്‍ പാക്കിസ്ഥാനിലടക്കമുള്ള ഭീകരസംഘടനകള്‍ ഉപയോഗിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.
Discussion about this post