മുണ്ടക്കയം: ബോളിവുഡ് നടന് വിവേക് ഒബ്റോയി തുടര്‍ച്ചയായി 18-ാം വര്‍ഷവും അയ്യപ്പനെ വണങ്ങാന്‍ ശബരിലയിലെത്തി. പതിനെട്ടാം പടി കെട്ടുമായി ചവിട്ടി അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കിയാണ് വിവേക് ഒബ്റോയി ഗുരുസ്വാമിയായത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ മുണ്ടക്കയത്ത് സുഹൃത്തിന്റെ എസ്റ്റേറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിവേക് ഇവിടെ തന്നെ കെട്ടു നിറച്ചു ശബരിമലയിലേക്ക് പോയി. ഗുരുസ്വാമിയാകുന്നതിനോടനുബന്ധിച്ചു ശബരിമലയില്‍ നടാനുള്ള തെങ്ങിന് തൈയും മുണ്ടക്കയത്തുനിന്നു തന്നെ വാങ്ങി.
ഷാരൂഖ് ഖാന്, ആമിര്‍ ഖാന്, ഋതിക് റോഷന് തുടങ്ങിയവരുടെ പേഴ്സണല്‍ ട്രെയിനറായ സത്യയും വിവേകിനൊപ്പമുണ്ടായിരുന്നു. സിഎംപി നേതാവ് കെ.ആര്.അരവിന്ദാക്ഷന്, അഖില ഭാരത അയ്യപ്പ സേവാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കൈപ്പട, കെ.എസ്.സുനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു വിവേകിനെ സ്വീകരിച്ചത്. ഇന്നു ശബരിമലയില്‍ വിവേകും സംഘവും മകരജ്യോതി ദര്‍ശനത്തിനു ശേഷം മലയിറങ്ങും.
Discussion about this post