കോട്ടയം: പാലക്കാട് കഞ്ചിക്കോട് വീട്ടമ്മ പൊള്ളലേറ്റ് മരിക്കാനിടയായ സിപിഎം നടപടിക്കെതിരെ മനുഷ്യ മനസാക്ഷി ഉണരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. സമാധാനത്തോടെ ജീവിക്കാന്‍ മുട്ടിലിഴഞ്ഞ് യാചിക്കേണ്ട ആവശ്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.
ക്രിമിനലുകളെ കയറൂരി വിട്ടാല്‍ കേരളത്തില്‍ ഭോപ്പാല്‍ ആവര്‍ത്തിക്കപ്പെടുമെന്ന് ശോഭാ സുരേന്ദ്രന്‍. മനുഷ്യനെ ചുട്ടുകൊല്ലുന്ന സിപിഎം ഭീകരതയ്‌ക്കെതിരെ ഈ മാസം 20 ന് ജില്ലാ തലങ്ങളില്‍ അമ്മമാരുടെ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
സംസ്ഥാന കൗണ്‍സില്‍ വേദിയില്‍നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് വാമൂടികെട്ടി പ്രകടനവും ബിജെപി നടത്തുന്നുണ്ട്.
Discussion about this post