തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയ്ക്ക് അവഗണന. പൊതു ഭരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതാണ് വിവാദമായത്.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കാന്‍ നിര്‍ദ്ദേശിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗാന്ധിജിയുടെ പേര് ഒഴിവാക്കി.. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സര്‍ക്കാര്‍ ഓഫീസുകളില്‍ പതിവായി നടത്തുന്ന മൗനാചരണത്തെക്കുറിച്ച് വിശദീകരിക്കുന്ന സര്‍ക്കുലറിലാണ് അദ്ദേഹത്തിന്റെ പേര് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന് വെടിഞ്ഞവരുടെ സ്മരണാര്‍ഥം എല്ലാ വര്‍ഷവും 11 മണി മുതല്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കാറുണ്ടെന്നും ഇക്കുറിയും അത് തുടരണമെന്നുമാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ സമയം ജോലി നിര്‍ത്തിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ സ്മരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കുലറില്‍ ഒരിടത്തും ഗാന്ധിജിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നത് മനപൂര്‍വ്വമുള്ള ഒഴിവാക്കലെന്ന ആരോപണം ശരിവെക്കുന്നതാണ്. വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ഉള്‍പ്പെടെയാണ് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ അയച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് ആണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സര്‍ക്കാരിന്റെ അവഗണന മനപൂര്‍വ്വമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന് ആരോപിച്ചു.
പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ ഗാന്ധി നിന്ദയാണ്. രക്തസാക്ഷി ദിനത്തെക്കുറിച്ച് പോലും ഇതില്‍ പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധിജിയോടുളള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മനഃപൂര്‍വമാണെന്നും എത്രയുംപെട്ടെന്ന് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post