ഡല്‍ഹി: ആയിരം രൂപയുടെ കറന്‍സി വീണ്ടും അച്ചടിച്ചേക്കുമെന്ന് സൂചന. ഇക്കണോമിക് ടൈംസ് പത്രമാണ് പേരു വെളിപ്പെടുത്താത്ത ബാങ്കര്‍മാരെ ഉദ്ധരിച്ച് ഇതു റിപ്പോര്‍ട്ട് ചെയ്തത്. പുതിയ 2000 രൂപ, 500 രൂപ കറന്സികളിലേതെങ്കിലും ഒന്നിന്റെ വലുപ്പത്തില്‍ കൂടുതല്‍ സുരക്ഷാ ഘടകങ്ങളും ഇതിനുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നത്തേക്ക് ഇവ അച്ചടിച്ച് എത്തിക്കുമെന്നു വ്യക്തമല്ല.
നവംബര്‍ എട്ടിന് 500 രൂപ, 1000 രൂപ കറന്‍സികള്‍ റദ്ദാക്കിയശേഷം 2000 രൂപ, 500 രൂപ കറന്‍സികള്‍ അച്ചടിച്ചിറക്കിയിരുന്നു. ഇതു റദ്ദാക്കപ്പെട്ട കറന്‍സികളേക്കാള്‍ ചെറുതായിരുന്നു. തന്മൂലം എടിഎമ്മുകളിലെ കറന്‍സി അറകള്‍ പുനര്‍ ക്രമീകരിക്കേണ്ടിവന്നു. കറന്‍സി ദൗര്‍ലഭ്യത്തിന് അതും കാരണമായി. രാജ്യത്തു പ്രചാരത്തിലിരുന്ന കറന്‍സിയില്‍ 86 ശതമാനവും പിന്‍വലിച്ചു. 15.44 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സി പിന്‍വലിച്ചശേഷം രാജ്യത്തു പണലഭ്യത തീരെ ചുരുങ്ങി. റദ്ദാക്കലിനു മുമ്പ് രാജ്യത്തു 17.95 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സി ഉണ്ടായിരുന്നു. ജനുവരി ആറിനാകട്ടെ 8.98 ലക്ഷം കോടി രൂപയുടെ കറന്‍സിയേ പ്രചാരണത്തിലുള്ളൂ. നിരോധനത്തിനു മുമ്പ് എടിഎമ്മുകളില്‍ 13,000 കോടി രൂപ ദിവസവും നല്‍കുമായിരുന്നു. ഇപ്പോള്‍ അത് 9000 കോടി രൂപ മാത്രമാണ്. ഇതും കറന്‍സി ദൗര്‍ലഭ്യം തുടരാന്‍ നിമിത്തമായി.
Discussion about this post