ഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരേ സിബിഐ അന്വേഷണം. ടോക് ടു എകെ എന്ന കാമ്പയ്നിന്റെ പേരിലാണ് സിസോദിയയ്ക്കെതിരേ അന്വേഷണം നടക്കുന്നത്. കാമ്പയ്നില്‍ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
നവമാധ്യമങ്ങളിലൂടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി സംസാരിക്കുന്നതിനുള്ള അവസരമാണ് ടോക് ടു എകെയിലൂടെ ഒരുക്കിയിരുന്നത്. കാമ്പയ്നിന്റെ ചുമതല വഹിച്ചിരുന്നത് സിസോദിയ ആയിരുന്നു. സിസോദിയയെ കൂടാതെ മറ്റുചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post