വാഷിംഗ്ടണ്‍: ഇന്ത്യ-അമേരിക്ക ബന്ധം ദൃഢപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതില്‍ സന്തോഷം അറിയിക്കാന്‍ അധികാരം ഒഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ചയാണ് മോദിയെ ഒബാമ നന്ദി അറിയിക്കാന്‍ വിളിച്ചത്.
പ്രതിരോധം, സിവില്‍ ആണവ ഊര്‍ജം, രാജ്യാന്തര സഹകരണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒബാമ മോദിയെ നന്ദി അറിയിച്ചു. ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി മാറുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സുരക്ഷാ മേഖലകളിലുള്ള ബന്ധത്തിന്റെ പുരോഗതി ഇരുവരും ചര്‍ച്ച ചെയ്തു.
2014 മേയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ ഏറ്റവും ആദ്യം ആശംസ അറിയിച്ച ലോകനേതാവ് ഒബാമയായിരുന്നു. വെറ്റ് ഹൗസിലേക്ക് മോദിയെ അന്ന് ഒബാമ ക്ഷണിക്കുകയും ചെയ്തിരുന്നു. 2014 സെപ്റ്റംബറില്‍ ഒബാമ-മോദി കൂടിക്കാഴ്ച ആദ്യ -മായി നടന്നു. പിന്നീട് എട്ട് തവണകൂടി ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. ഇന്ത്യഅമേരിക്ക നേതാക്കള്‍ തമ്മില്‍ ഇത്ര അധികം തവണ കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്.
Discussion about this post