വാരാണസി: കീശ കീറിയ കുര്‍ത്തയാണ് താന്‍ ധരിക്കുന്നതെന്ന് കാണിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് പിന്നാലെ വീണ്ടും പണി. രാഹുലിന് ഗാസിയാബാദിലെ ഒരു അഭിഭാഷകന് കുര്‍ത്ത തുന്നുന്നതിനായി 100 രൂപ ഡിഡിയായി അയച്ചുകൊടുത്തു.
ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ദിനേഷ് കുമാര്‍ ദിക്ഷിത് എന്ന അഭിഭാഷകനാണ് ഒരു എഴുത്തിനോടൊപ്പം ഡിഡി അയച്ചുകൊടുത്തത്. ഋഷികേശില്‍ നടന്ന റാലിയില്‍ രാഹുലിന്റെ കുര്‍ത്ത പിന്നിപ്പോയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. നോട്ട് നിരോധനത്തിന് ശേഷമുള്ള താങ്കളുടെ ദാരിദ്ര്യം മനസ്സിലാക്കുന്നു. വിദേശ ട്രിപ്പിന് ഉള്‍പ്പടെ താങ്കള്‍ ചിലവഴിച്ച തുക ക്യൂവില്‍ നിന്ന് മാറണമെന്നും പരിഹസിച്ചുകൊണ്ടുള്ളതാണ് എഴുത്ത്.
Discussion about this post