ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ ഇരുപത്തൊന്നുകാരിയായ ജെഎന്‍യു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. പ്രദേശത്താണു സംഭവം. ജെഎന്‍യുവിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയാണ് മാനഭംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാന് പൗരന്മാരായ തവാബ് അഹമ്മദ് എന്ന സലിം (27), സുലൈമാന്‍ അഹമ്മദ് (31) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
പ്രതികളിലൊരാളായ സലിം ഡല്‍ഹിയിലെ ഒരു ഈവന്റ് മാനേജ്മെന്റ് കമ്ബനിയില്‍ ജോലി ചെയ്യുകയാണ്. അഭയാര്‍ഥി കാര്യങ്ങള്‍ക്കുള്ള യുഎന്‍ സ്ഥാനപതിയുടെ അഭയാര്‍ഥി കാര്‍ഡുപയോഗിച്ചാണ് ഇരുവരും ഡല്‍ഹിയില്‍ താമസിക്കുന്നതെന്ന് ദക്ഷിണ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ചിന്മോയ് ബിസ്വാള്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നതിങ്ങനെ: ഹാവുസ് ഖാസ് ഗ്രാമത്തിലെ പബ്ബില്‍ വച്ചാണ് യുവതി പ്രതികളിലൊരാളായ സലീമിനെ പരിചയപ്പെടുന്നത്. ഇവിടെവച്ച് ഇരുവരും മൊബൈല്‍ നമ്ബര്‍ കൈമാറി. പിന്നീട് സലീം യുവതിയെയും സുഹൃത്തിനെയും പാര്‍ട്ടിക്കായി വീട്ടിലേക്കു ക്ഷണിച്ചു. യുവതിയും സുഹൃത്തും ഫ്ലാറ്റിലെത്തുമ്പോള്‍ സലീമിന്റെ സുഹൃത്തുക്കളായ സുലൈമാന്‍, സിദ്ധാര്‍ഥ്, പ്രത്യഷ് എന്നിവരും അവിടെയുണ്ടായിരുന്നു. പാര്‍ട്ടിക്കിടെ സുഹൃത്തിനെ ജെഎന്‍യുവില്‍ കൊണ്ടുപോയി വിട്ടശേഷം യുവതി വീണ്ടും ഫ്ലാറ്റിലേക്കു മടങ്ങിയെത്തി. തുടര്‍ന്ന് യുവതിയും സലീമും സുഹൃത്തുക്കളും ചേര്‍ന്നു മദ്യപിച്ചു. ബോധം നഷ്ടപ്പെട്ട് ഉറങ്ങിപ്പോയ യുവതി രാവിലെ ഉണര്‍ന്നപ്പോഴാണ് മാനഭംഗത്തിനിരയായ വിവരം അറിയുന്നത്. തവാബും സുലൈമാനുമാണ് പീഡിപ്പിച്ചതെന്നു മനസ്സിലാക്കിയ യുവതി സംഭവം സുഹൃത്തുക്കളെ അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
Discussion about this post