നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ലോ കോളേജ് പ്രിന്‍സിപ്പാള്‍ ലഷ്മി നായര്‍ക്കെതിരെ നടപടി എടുക്കാത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. എസ്. എഫ്. ഐ കുട്ടികള്‍ എത്രനിരാഹാരം കിടന്നാലും ലക്ഷ്മി നായരുടെ കാര്യത്തില്‍ ഒരു തീരുമാനവും സര്ക്കാരിന്രെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് സുരേന്ദ്രന് പ്രതികരിച്ചു.
”ലക്ഷ്മി നായര്‍ ഒരു പ്രതീകമാണ്. നവലിബറല്‍ മാര്‍ക്സിസ്ടു മഹിളാ മാതൃക. പാര്‍ട്ടിനേതാക്കളെല്ലാം അവരുടെ കൂടെയാണ്. നാലു സീററ് കൊല്ലംതോറും ഫ്രീ കിട്ടുന്നതുകൊണ്ടു യു. ഡി. എഫുകാരും മിണ്ടില്ല. പിന്നെ ജോണ്‍ബ്രിട്ടാസ് മുഖ്യനോടൊപ്പം ഉള്ളതുകൊണ്ട് ഇത്തരം കേസ്സുകളിലൊന്നിലും പിണറായിക്കു മിണ്ടാനും പററില്ല. അഴിമതി, സര്‍ക്കാര്‍ ഭൂമി കയ്യേററം, ഒടുവില്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി ഒരുപാട് കേസ്സുകള്‍ വേറെയുമുണ്ട്.” സുരേന്ദ്രന് ഫേസ്ബുക്കില്‍ പറയുന്നു.
എസ്. എഫ്. ഐക്കായിരിക്കും ഈ കച്ചവടത്തില്‍ നഷ്ടം വരാന്‍ പോകുന്നതെന്നും എ. ബി. വി. പി കേരളത്തിലെ ഒന്നാമത്തെ വിദ്യാര്‍ത്ഥിസംഘടനയായി മാറാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നും കെ സുരേന്ദ്രന് പറയുന്നു
പോസ്റ്റിന്റെ പൂര്‍ണ രൂപം-
[fb_pe url=”https://www.facebook.com/KSurendranOfficial/photos/a.587185508032756.1073741829.582049905212983/1245645965520037/?type=3&theater” bottom=”30″]
Discussion about this post