ഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരെ അന്വേഷണം. മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെയാണ് സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചത്. കേസന്വേഷണത്തില്‍ സിന്‍ഹ സ്വാധീനം ചെലുത്തി എന്ന പരാതിയിന്മേലാണ് നടപടി. സിന്‍ഹക്കെതിരായ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രഥമദൃഷ്ട്യാ സിന്‍ഹക്കെതിരെ കേസ് നിലനില്‍ക്കുന്നെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Discussion about this post