ആഗ്ര: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. പെണ്‍കുട്ടിയെ അപമാനിച്ച ജീത്തു എന്ന യുവാവിനെ വീട്ടില്‍ നിന്നും വലിച്ചിറക്കി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.
ഇയാളെ വടികൊണ്ട് അടിച്ച് വഴിയിലൂടെ വലിച്ചിഴച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ് അവശനായ യുവാവിനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച നാഗാലാന്‍ഡിലെ ദിമാപുരില്‍ മാനഭംഗക്കേസ് പ്രതിയെ നാട്ടുകാര്‍ ജയിലില്‍ നിന്നും ഇറക്കി നഗ്നനാക്കി തല്ലിക്കൊന്നിരുന്ന സംഭവം ചര്‍ച്ചയായിരുന്നു.
Discussion about this post