തിരുവനന്തപുരം: തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്യാന്‍ കാരണം കോപ്പിയടിച്ചു പിടിച്ചതിലുള്ള വിഷമം കൊണ്ടാണെന്ന കോളേജ് വാദം പൊളിഞ്ഞു. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല അന്വേഷണ സമിതി കണ്ടെത്തി. കോപ്പിയടിച്ചെന്ന വാദമല്ലാതെ മറ്റു തെളിവുകളോ ദൃക്‌സാക്ഷി മൊഴികളോ ഹാജരാക്കാന്‍ കോളേജിന് സാധിച്ചിട്ടില്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി.
അന്വേഷണത്തില്‍ ചില അധ്യാപകരടക്കമുള്ളവരുടെ നേതൃത്വത്തില്‍ ശാരീരിക മാനസിക പീഡനങ്ങള്‍ നടക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന നിര്‍ദ്ദേശവും അന്വേഷണ സംഘം മുന്നോട്ട് വെച്ചു. സമിതിയുടെ അന്വേഷണത്തില്‍ കോട്ടയം മറ്റക്കര ടോംസ് കോളേജിന്റെയും നെഹ്‌റു കോളേജിന്റെയും പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്നും വ്യക്തമായി. അടിസ്ഥാന സൗകാര്യമോ, മതിയായ ജീവനക്കാരോ ഇല്ലാതെയാണ് ടോംസിന്റെ പ്രവര്‍ത്തനം. നെഹ്‌റുവിലേതിനൊപ്പം മാനസിക പീഡനവും വ്യാപകമാണ്. ഇതോടെ കോളേജിന്റെ അംഗീകാരം റദ്ദാക്കാനും സമിതി നിര്‍ദ്ദേശം നല്‍കി.
Discussion about this post