തിരുവനന്തപുരം: ലോ അക്കാദമി കോളേജിലെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി മുരളീധരന് ഇന്ന് ലോ അക്കാദമിക്ക് മുന്നില്‍ ഉപവസിക്കും. രാവിലെ 11 മുതല്‍ 48 മണിക്കൂറാണ് ഉപവാസം നടത്തുക.
അതേസമയം പ്രശ്ന പരിഹാരത്തിനായി ഇരുകൂട്ടരുമായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം 15 ാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷനേതാവിന്റെ കൂടി അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. വൈകിട്ട് നാലു മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. സമരത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നേരത്തേ നിര്‍ദേശിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
അതേസമയം കേരളാ സര്‍വകലാശാല നിയോഗിച്ച ഉപസമിതി കോളേജില്‍ തെളിവെടുപ്പ് നടത്തി.
ഇന്നലെ ലക്ഷ്മീനായര്‍ ഒരു വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ആരോഗ്യസ്ഥിതി മോശമായ കുട്ടിയെ ഹാജര്‍ കുറഞ്ഞതിന് അധിക്ഷേപിക്കുന്ന ശബ്ദരേഖയാണിത്. ആരോഗ്യമില്ലെങ്കില്‍ എല്‍എല്‍ബിയ്ക്ക് ചേര്ന്നതെന്തിനാണെന്ന് ചോദിക്കുന്ന ലക്ഷ്മി അന്ന് തന്റെ തന്ത ഇവിടെ കേറിയിറങ്ങിയാണ് അഡ്മിഷന് വാങ്ങിയതെന്നും പറയുന്നുണ്ട്. ആരോഗ്യം മോശമാണെന്ന് പറഞ്ഞ് സര്‍വകലാശാലയില്‍ അപേക്ഷ നല്‍കാനും 50 ശതമാനം അറ്റന്റന്‍സ് ഉണ്ടെങ്കില്‍ വിടാനുള്ള പ്രത്യേക അനുമതിയും വാങ്ങിക്കൊള്ളാനും അതു കൊണ്ടുവന്നാല്‍ എല്ലാ വര്‍ഷവും കടത്തിവിടാമെന്നുമാണ് പറയുന്നത്.
Discussion about this post