തിരുവനന്തപുരം: സംസ്ഥാനം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. വരള്‍ച്ച നേരിടാന്‍ ജലസംരക്ഷണത്തിനു പ്രാധാന്യം നല്‍കണമെന്നു ഗവര്‍ണര്‍ പി. സദാശിവം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. മറ്റു ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരാണു ദേശീയ പതാക ഉയര്‍ത്തിയത്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ സേനാവിഭാഗങ്ങളും പൊലീസും എന്‍സിസി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് റിപ്പബ്ലിക് ദിനാഘോഷം നടന്നത്.
കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ മന്ത്രി പി. തിലോത്തമന് ദേശീയ പതാക ഉയര്‍ത്തി. പത്തനംതിട്ടയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ആലപ്പുഴയില്‍ മന്ത്രി മാത്യു ടി. തോമസും സല്യൂട്ട് സ്വീകരിച്ചു. കോട്ടയത്ത് മന്ത്രി ജി.സുധാകരനും ഇടുക്കിയില്‍ മന്ത്രി എം.എം. മണിയും കൊച്ചിയില്‍ മന്ത്രി തോമസ് ഐസക്കും തൃശൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പാലക്കാട് എ.കെ. ബാലനും മലപ്പുറത്ത് മന്ത്രി ടി.പി. രാമകൃഷ്ണനും ദേശീയ പതാക ഉയര്‍ത്തി.
കോഴിക്കോട് മന്ത്രി വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ മന്ത്രി കെ.ടി. ജലീലും, കണ്ണൂരില്‍ എ.കെ. ശശീന്ദ്രനും കാസര്‍കോട് മന്ത്രി ഇ. ചന്ദ്രശേഖരനും സല്യൂട്ട് സ്വീകരിച്ചു.
കൊച്ചി നാവികാസ്ഥാനത്ത് നടന്ന പരേഡിന് വൈസ് അഡ്മിറല്‍ എ.ആര് കാര്‍വെ നേതൃത്വം നല്കി.
Discussion about this post