കോഴിക്കോട്: തലശ്ശേരിയില്‍ ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്ക് സമീപത്തായി നടന്ന ബോബേറില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിജെപിക്കെതിരെ വ്യാജ പ്രചരണം നടത്തി കലാപം ഉണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിയായതിന്റെ ജാള്യത മറച്ചു വെക്കാനാണ് വ്യാജ പ്രചാരണം നടത്തുന്നത്. ഇന്നലെ ഉണ്ടായത് സിപിഐഎം പ്രവര്‍ത്തകരുടെ കൈയ്യിലിരുന്ന ബോംബ് പൊട്ടിയതാവാം അല്ലെങ്കില്‍ സിപിഎമ്മിലെ ചേരിതിരിവിന്റെ ഭാഗമായി ഉണ്ടായ പ്രശ്‌നങ്ങളുടെ ഭാഗമാവാം ഇതെന്നും എംടി രമേശ് ആരോപിച്ചു. സംഭവത്തില്‍ സര്‍ക്കാരിന്റെ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും എംടി രമേശ് വ്യക്തമാക്കി.
ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത തലശ്ശേരി നങ്ങാറത്ത് പീടികയില്‍ വെച്ച് നടന്ന രക്തസാക്ഷി അനുസ്മരണ പരിപാടിക്ക് സമീപമായാണ് ബോംബേറ് നടന്നത്. വേദിയില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ച് തുടങ്ങിയതിന് പിന്നാലെ അജ്ഞാത സംഘം വേദിക്ക് സമീപമുള്ള റോഡിലേക്ക് ബോംബേറ് നടത്തിയത്. അജ്ഞാത സംഘം ബൈക്കിലെത്തിയാണ് ബോംബേറ് നടത്തിയതെന്ന് സമീപവാസികള്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.
Discussion about this post