തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് മുന്നണി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. അങ്ങിങ്ങ് ചെറിയ അക്രമസംഭവങ്ങളുണ്ടായതൊഴിച്ചാല്‍ കാര്യമായ ക്രമസമാധാന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രെയിനിലെത്തിയ ദീര്‍ഘ ദൂര യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവരെ പെട്ടന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വലച്ചു.
നിയമസഭയില്‍ ഭരണകക്ഷി എംഎല്‍എമാര്‍ വനിത എംഎല്‍എമാര്‍ ഉള്‍പ്പടെ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടുവെന്നാരോപിച്ചാണ് ഇടത് മുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍
വിവിധയിടങ്ങളില്‍ പ്രകടനം നടത്താനും ഇടത് മുന്നണി തീരുമാനിച്ചിട്ടുണ്ട്.
നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് നാളെ കരിദിനമായി ആചരിക്കാന്‍ യു.ഡി.എഫും ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post