ഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ സംബന്ധിച്ച് ഡല്‍ഹി പോലിസ് നടത്തിയ വിവരശേഖരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഡല്‍ഹി പോലിസ് കഴിഞ്ഞ ദിവസങ്ങളില്‍ രാഹുലിന്റെ ഓഫിസിലെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
രാഹുല്‍ഗാന്ധിയുടെ കണ്ണിന്റെയും, മുടിയുടെയും നിറം സംബന്ധിച്ചും മറ്റുമാണ് പോലിസ് വിവരം തേടിയത്. പോലിസിന്റെ നടപടി നിഗൂഡത നിറഞ്ഞതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഡല്‍ഹി പോലിസിന്റേത് ഒരു സാധാരണ നടപടി ക്രമം മാത്രമാണെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി.എസ് ബാസി പ്രതികരിച്ചു.
Discussion about this post