തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഭാവി മരുമകള്‍ അനുരാധയ്ക്കെതിരെ നടപടിയെടുത്തേക്കും. ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവി മരുമകളായ അനുരാധക്കും താല്‍പ്പര്യമുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്ക് നല്‍കിയിട്ടുണ്ട്. അനുരാധയ്ക്ക് ഇല്ലാത്ത ഹാജര്‍ നല്‍കുകയും ഇതിലൂടെ 50 ശതമാനം പോലും ഹാജരില്ലാതിരുന്ന ഈ പെണ്‍കുട്ടിയെ പരീക്ഷയെഴുതാന്‍ അനുവാദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനാല്‍ അനുരാധയുടെ പരീക്ഷാഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്റേണല്‍ മാര്‍ക്ക് നല്‍കാനുള്ള എല്ലാ അധികാരവും പ്രിന്‍സിപ്പലിനാണ്. അധ്യാപര്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയിട്ടില്ല. മറ്റു പല കുട്ടികള്‍ക്കും മാര്‍ക്ക് 0 മുതല്‍ 10 വരെയാണ് നല്‍കിയിരിക്കുന്നത്, എന്നാല്‍ അനുരാധയ്ക്ക് 19 മാര്‍ക്ക് നല്‍കുകയായിരുന്നു പതിവ്. പെണ്‍കുട്ടികളെ ഭരിക്കാനുള്ള അധികാരവും ഭാവി മരുമകള്‍ക്ക് ഉണ്ടായിരുന്നു.
പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ക്യാമറ സ്ഥാപിച്ചത് സ്വകാര്യതയെ ഹനിക്കുന്നതാണെന്നും കണ്ടെത്തി. പാരമ്പര്യമുള്ള ഒരു സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ലക്ഷ്മി നായരാണെന്ന് പറഞ്ഞാണ് അന്വേഷണ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
Discussion about this post