പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അരവിന്ദ് കെജ്റിവാള്‍ തീവ്രവാദിനേതാവിന്റെ വീട്ടില്‍ അന്തിയുറങ്ങിയെന്നാരോപണം. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി അകാലിദളും കോണ്‍ഗ്രസും രംഗത്ത്. മോഗയില്‍ സിക്ക് ഭീകരനും ഖാലിസ്ഥാന്‍ കമാന്റോ ഫോഴ്സിംല് (കെസിഎഫ്) അംഗവുമായ ഗുരീന്ദര്‍ സിംഗിന്റെ വീട്ടിലാണ് കെജ്റിവാള്‍ കഴിഞ്ഞത്. കെജ്രിവാളിന്റെ ഉന്നം പഞ്ചാബില്‍ അക്രമം വിതയ്ക്കുകയാണ് എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസും അകാലിദളും ആം ആദ്മിക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത്.
ഫെബ്രുവരി 4 തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് പഞ്ചാബില്‍ പ്രചരണ രംഗത്തുള്ള കെജ്രിവാള് പക്ഷേ മോഗയില്‍ രഹസ്യാമായിട്ടായിരുന്നു എത്തിയത്. ശനിയാഴ്ച രാത്രി സിറയില്‍ റാലിയെ അഭിസംബോധന ചെയ്ത ശേഷം രാത്രിയില്‍ കിടന്നത് ഗുരിന്ദര്‍ സിംഗിന്റെ വീട്ടിലാണെന്നാണ് പോലീസ് പറയുന്നത്. മോഗയിലെ ഘല് കലന്‍ ഗ്രാമത്തില്‍ ജനിച്ചയാളായ ഗുരീന്ദര്‍ പക്ഷേ ഇപ്പോള്‍ താമസിക്കുന്നത് ഇംഗ്ളണ്ടിലാണ്. ആറു മാസം മുമ്പ് ഇംഗ്ളണ്ടിലേക്ക് പോയ ഇയാള്‍ വീട് കാനഡക്കാരനായ സുഹൃത്ത് സത്നം സിംഗിന് നല്‍കിയിരിക്കുകയാണ്.
1997 ല്‍ കെഎഫ്സിയുമായി ബന്ധപ്പെട്ട് മോഗയിലെ ബഘാപുരാണയിലെ മാണ്ഡി മുസ്തഫയിലെ ഒരു ക്ഷേത്രം സ്ഫോടനത്തില്‍ ഗുരീന്ദറിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ഇയാള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. ഗുരീന്ദറിന്റെ സുഹൃത്ത് സത്നാമാണ് പക്ഷേ കേജ്രിവാളിനെ സ്വീകരിച്ചത്. മോഗാ സ്റ്റേഷനിലെ ഹൗസ് ഓഫീസര്‍ രജീന്ദര്‍പാല്‍ സിംഗ് കെജ്രിവാള് ഇവിടെ തങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കെജ്രിവാള് ശനിയാഴ്ച രാത്രി തങ്ങി ഞായറാഴ്ച രാവിലെ പോയെന്ന റിപ്പോര്‍ട്ട് പക്ഷേ പോലീസ് സൂപ്രണ്ട് ഗുര്‍പ്രീത് സിംഗ് തള്ളി.
പഞ്ചാബില്‍ അധികാരം പിടിക്കാന്‍ ഏതറ്റം വരെ പോകാന്‍ കെജ്രിവാള് തയ്യാറാകും എന്നതിന്റെ സൂചനയാണ് ഇതിലൂടെ നല്‍കിയിരിക്കുന്നതെന്ന് ശിരോമണി അകാലിദള്‍ നേതാക്കള്‍ ആരോപിക്കുന്നു. എഎപി നേതാക്കള്‍ വിമതരുമായി ചേരുന്നത് പഞ്ചാബിന്റെ സമാധാനത്തിന് മേലുള്ള അപകടകരമായ ലക്ഷണമാണെന്നും പറഞ്ഞു. ഇടതു വലതു ആശയങ്ങളുടെ സമ്മിശ്രണമായ ആംആദ്മി പാര്‍ട്ടി പഞ്ചാബിലേക്ക് ഭീകരതയെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം കെജ്രിവാള് മുന്‍ തീവ്രവാദിയുടെ വീട്ടില്‍ തങ്ങിയെന്ന വാദം ആപ്പ് തള്ളിയിട്ടുണ്ട്. അതേസമയം കെജ്രിവാള് ഇത്തരം ആരോപണത്തില്‍ കുടുങ്ങുന്നത് ഇതാദ്യമല്ല.
Discussion about this post