പയ്യന്നൂര്‍: കണ്ണൂരില്‍ വീണ്ടും സിപിഎം അക്രമം . സിപിഎം ആക്രമത്തില്‍ പരിക്കേറ്റ പയ്യന്നൂര്‍ പിലാത്തറ അറത്തിപ്പറമ്പിലെ കെ.വി.സജിത്ത് (34)നെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിത്ത് അപകടനില തരണം ചെയ്തിട്ടില്ല. കരിവെള്ളൂര്‍ ചീറ്റയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്ത് (30)നും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ആര്‍എസ്എസ് പയ്യന്നൂര്‍ താലൂക്ക് കാര്യവാഹാണ് കെ.വി സജിത്ത്. രാത്രി 7.30ഓടെയായിരുന്നു അക്രമം. പയ്യന്നൂര്‍ കാങ്കോല്‍ കൈലാസം ഓഡിറ്റോറിയത്തില്‍ ആര്‍എസ്എസിന്റെ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സജിത്ത് . പരിപാടി നടന്ന ഹാളിലേക്ക് കയറിയാണ് അക്രമം നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളും അടിച്ചു തകര്‍ത്തിട്ടുണ്ട്.
Discussion about this post