കൊളംബോ: രാജ്യാന്തര സമൂഹത്തിന് ഇന്ത്യയ്ക്ക് മേലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാജ്യാന്തര സമൂഹം ഇന്ത്യയുമായി ഇടപെടുന്നത് പുതിയൊരു തലത്തിലാണെന്നും മോദി പറഞ്ഞു.
ഉഭയകക്ഷി വാണിജ്യ ബന്ധത്തിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും പ്രധാനമന്ത്രി ശ്രീലങ്കയ്ക്ക് ഉറപ്പു നല്കി. ഇന്ത്യയുടെ കരുത്തുറ്റ സാമ്പത്തിക പങ്കാളികളാകുന്നതിന് ശ്രീലങ്കയ്ക്ക് കഴിയും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ വലുപ്പത്തെക്കുറിച്ച് ശ്രീലങ്ക ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി. സിലോണ്‍ ചേംബര്‍ ഓഫ് കൊമേഴ്സില്‍ ശ്രീലങ്കന്‍ വ്യവസായ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍.
കഴിഞ്ഞ 28 വര്‍ഷത്തിനിടെ ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
Discussion about this post