നിയമസഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്ക് എതിരെ നടപടി വേണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം അഭിപ്രായപ്പെട്ടു. സഭയില്‍ ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. സംഭവം രാഷ്ട്രപതിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും ഗവര്‍ണര്‍ അറിയിച്ചു. അതേസമയം ബജറ്റില്‍ ഇടപെടേണ്ട എന്നാണ് ഗവര്‍ണറുടെ നിലപാട്..സ്പീക്കറുടെ കത്തും. മാധ്യമവാര്‍ത്തകളും,വീഡിയൊ റിപ്പോര്‍ട്ടും ഗവര്‍ണര്‍ പരിശോധിച്ചിരുന്നു.
രാവിലെ ഗവര്‍ണറെ കണ്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം ചട്ടപ്രകാരം തന്നെ ആയിരുന്നുവെന്ന് അറിയിച്ചിരുന്നു. ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്നും ചട്ട പ്രകാരമുള്ള നടപടികളൊന്നും സഭയില്‍ ഉണ്ടായില്ലെന്നും പ്രതിപക്ഷം ഇന്നലെ ഗവര്‍ണറെ അറിയിച്ചിരുന്നു.
Discussion about this post