കണ്ണൂര്‍: അന്തരിച്ചമുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും എം പിയുമായ ഇ.അഹമ്മദിന്റെ മൃതദേഹം ഇന്നു കബറടക്കും. ജന്മനാടായ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ രാവിലെ പതിനൊന്നു മണിയോടെയാണ് ചടങ്ങുകള്‍.
അറയ്ക്കല്‍ രാജവംശത്തിന്റെ കബര്‍സ്ഥാനിലാണ് പ്രത്യേക അനുമതിയോടെ കബറടക്കം നടത്തുക. ഇ. അഹമ്മദിനോടുള്ള ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഇന്നു സര്‍വകക്ഷി ഹര്‍ത്താല്‍ ആചരിക്കും. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.15നാണു മരണം സ്ഥിരീകരിച്ചത്.
Discussion about this post