തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരത്തില്‍നിന്ന് സി.പി.ഐ. അനുകൂല സംഘടനയായ എ.ഐ.എസ്.എഫിനോട് പിന്മാറാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ലോ അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്‍ നായരും മകള്‍ ലക്ഷ്മി നായരും സി.പി.ഐ. സംസ്ഥാന നേതാക്കളെ കണ്ടു. ലോ അക്കാദമിയില്‍ എസ്.എഫ്.ഐ. ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐ നേതാക്കളെ കാണാനെത്തിയത്. സി.പി.ഐ. സംസ്ഥാനസമിതി ഓഫീസായ എം.എന്‍. സ്മാരകത്തിലെത്തിയാണ് വ്യാഴാഴ്ച ഉച്ചയോടെ സി.പി.ഐ. നേതാക്കളെ കണ്ടത്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു, ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.
എന്നാല്‍ ഈ പ്രശ്‌നത്തില്‍ സി.പി.ഐ.ക്ക് ഒന്നും ചെയ്യാനില്ലെന്നും എ.ഐ.എസ്.എഫ്. അടക്കമുള്ള വിദ്യാര്‍ഥിസംഘടനകളോടു ചര്‍ച്ചചെയ്ത് പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും സി.പി.ഐ. നേതാക്കള്‍ മറുപടി നല്‍കി.
അതിനിടെ ലക്ഷ്മി നായര്‍ക്ക് എതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പരാതിയെ തുടര്‍ന്നാണ് അന്വേഷണം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചത്.
Discussion about this post