കൊല്ലം: കൊല്ലം കടയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം. ആക്രമണത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബിജെപി കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന്‍, ചിതറ അനില്‍, കലേഷ് എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
കാഞ്ഞിരത്തുമൂട് മുതയില്‍ ക്ഷേത്രത്തില്‍ ഉത്സവ സ്ഥലത്ത് സംഘടിച്ചെത്തിയ സിപിഎമ്മുകാരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ബിജെപി ആരോപിച്ചു.
Discussion about this post