കൊല്ലം: നോക്കുകൂലി നല്‍കാത്തതിന് ആന്ധ്രയില്‍ നിന്നെത്തിയ തെരുവ് കച്ചവടക്കാരുടെ ചൂല്കെട്ട് ബലം പ്രയോഗിച്ച് എടുത്തു കൊണ്ടുപോയി സിഐടിയുവിന്റെ ഗുണ്ടായിസം. ജീവിക്കാന്‍ വേണ്ടി തെരുവില്‍ കച്ചവടം ചെയ്യാനെത്തിയ പാവപ്പെട്ടവരായ ആന്ധ്രാ സ്വദേശികളാണ് സിഐടിയുവിന്റെ ഗുണ്ടായിസത്തിന് ഇരയായത്. കൊല്ലത്താണ് ഈ സംഭവം അരങ്ങേറിയത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
ചൂല് വില്ക്കാന് എത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ ഒരു വിഭാഗം സിഐടിയു പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ചൂല് കടത്തിക്കൊണ്ടു പോവുകയായിരുന്നു. ആന്ധ്രയില്‍ നിന്നെത്തിയ പതിനഞ്ച് പേരടങ്ങിയ തെരുവു കച്ചവട സംഘമാണ് ഈ നോക്കുകൂലി സംവിധാനത്തിന്റെ ഇരകളായത്. വില്‍പ്പനക്കായി കൊല്ലത്തെത്തിച്ച ചൂലുകളാണ് സിഐടിയു പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയത്. തെരുവും സംഘം ചൂലുമായി എത്തിയപ്പോള്‍ ഇറക്കുകൂലിയായി മൂവായിരത്തോളം രൂപയാണ് ചോദിച്ചത്. തങ്ങളുടെ പക്കല്‍ ഇത്രയും തുകയില്ലെന്നും 300, 400 രൂപ നല്കാന് തയ്യാറാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ഇതിന് വഴങ്ങാതെ മൂന്ന് ബൈക്കിലെത്തിയവര്‍ ബലം പ്രയോഗിച്ച വില്ക്കാന് കൊണ്ടുവന്ന ചൂല് എടുത്തു കൊണ്ട് പോകുകയായിരുന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ഇവര്‍ പൊലീസ് സ്റ്റേഷനിലുമെത്തി.
ഇവിടുത്തെ നോക്കു കൂലി സമ്പ്രദായത്തെ കുറിച്ച് ഈ തെരുവുകച്ചവടക്കാര്‍ക്ക് അറിവില്ലായിരുന്നു. ഈ ചൂല് യൂണിയന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇറക്കുകൂലി നല്‍കാത്തതു കൊണ്ടാണ് തര്‍ക്കമുണ്ടായതെന്ന് സിഐടിയു വാദിക്കുന്നത്. സംഭവം പുറത്തായതോടെ തലയുയര്‍ത്താന്‍ പറ്റാത്ത സ്ഥിതിയിലാണ് തൊഴിലാളി സംഘടന.
ഒരു നേരത്തെ അന്നത്തിന് വകതേടി കേരളത്തില്‍ എത്തിയവരെ കൊള്ളയടിച്ചവരെന്നാണ് സോഷ്യല്‍ മീഡിയ സിഐടിയുക്കാരെ ആക്ഷേപിക്കുന്നത്. ഇതിലും ഭേദം മോഷ്ടിക്കാന്‍ പൊയ്ക്കൂടേ എന്ന അഭിപ്രായം പറയുന്നവരും കുറവല്ല. പച്ചയായ പിടിച്ചുപറിക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെടുന്നവരുമുണ്ട്.
Discussion about this post