റാണാഘട്ട്: എഴുപത്തിയഞ്ചു കാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ച് പേരെ പശ്ചിമബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ അഞ്ച് പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് എന്നാണ് പോലിസ് പറയുന്നത്.
സ്റ്റാഫ് റൂമിലെ സിസിടിവി കാമറയില്‍ പതിഞ്ഞ നാല് കവര്‍ച്ചക്കാരുടെ വീഡിയോ കഴിഞ്ഞ ദിവസം പൊലീസ് പുറത്തു വിട്ടിരുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ സഹായകമാകുന്ന വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു. സംഭവത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സ്കൂളിനോടു ചേര്‍ന്ന കോണ്‍വെന്റില്‍ വെള്ളിയാഴ്ച രാത്രിയാണ് എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ എട്ടു കവര്‍ച്ചക്കാര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ആശുപത്രിയിലെത്തിച്ച ഇവര്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post