തിരൂര്‍: തിരൂര്‍ പടിഞ്ഞാറേക്കരയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടേറ്റു. പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് കമ്മറ്റി നേതാവ് പടിഞ്ഞാറേപുരക്കല്‍ അറുമുഖന്റെ മകന്‍ പി.പി. പ്രദീപ്(40)നാണ് വെട്ടേറ്റത്. കഴിഞ്ഞ രാത്രി തിരൂരിലെ ലോട്ടറി കട പൂട്ടി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
വാക്കാട് സ്റ്റേഡിയത്തിനടുത്ത് റോഡിന് നടുവില്‍ കൂട്ടിയിട്ട കല്ലുകള്‍ മാറ്റാന്‍ ബൈക്കില്‍ നിന്നിറങ്ങിയപ്പോള്‍ സിപിഎം സംഘം പ്രദീപിനെ വെട്ടി. കൈപ്പത്തി പൂര്‍ണമായും അറ്റുതൂങ്ങി. കാലിനും തലയ്ക്കും നെഞ്ചിനും വെട്ടേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ച പ്രദീപിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്ന് ബിജെപി ആരോപിച്ചു. രണ്ടാഴ്ച മുന്‍പ് ആര്‍എസ്എസ് തിരുന്നാവായ ശാരീരിക് ശിക്ഷണ്‍പ്രമുഖ് പടിയം ബാബുവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചതും, പിഞ്ചുകുഞ്ഞിനെ കാലില്‍തൂക്കി റോഡിലെറിഞ്ഞതും ഇവിടെയാണ്.
Discussion about this post